മുനമ്പം വിഷയത്തില്‍ ഒരു നിലപാട് കണ്ടെത്താന്‍ യുഡിഎഫില്‍ പെടാപാട്. വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാട്, ലീഗില്‍ നിന്ന് ആദ്യം തള്ളിയത് കെ.എം.ഷാജി, പിന്നാലെ ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി, പ്രശ്ന പരിഹാരമാണ് പ്രധാനമെന്ന് ആവര്‍ത്തിക്കുന്നു.
ഇന്ന് ഷാജിയുടെ അതേ നിലപാടുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കൂടി രംഗത്തെത്തുന്നു. ഇതോടെ, മുനമ്പത്ത് പരിഹാരം തീര്‍ക്കാന്‍ പലവഴി തേടുന്ന ലീഗ് നേതൃത്വം വിശമവൃത്തത്തിലായി.
ഒടുക്കം പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനാ വിലക്ക്. സംഗതി ഇത്രയും ആയതോടെ ലീഗുമായി തര്‍ക്കമില്ലെന്നും സംഘപരിവാറിന് മുതലെടുക്കാന്‍ അവസരം നല്‍കരുതെന്നും വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മയപ്പെടുത്തി. യുഡിഎഫിലെ പല അഭിപ്രായം മുനമ്പം പരിഹാരത്തെ ബാധിക്കുമോ