ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132 കോടി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തിനു പിന്നാലെയുള്ള നടപടി അദ്ഭുതപ്പെടുത്തുന്നുവെന്നാണ് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചത്. 2006 മുതൽ ദുരന്തമുഖത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനാണ് കേന്ദ്രം പണം ആവശ്യപ്പെട്ടത്. അധികസഹായം ആവശ്യപ്പെട്ട് കാത്തിരിക്കുന്ന കേരളത്തോടാണ് കേന്ദ്രത്തിന്റെ ഈ സമീപനം. കേരളം ഇന്ത്യയിലല്ലേ എന്ന് നമ്മുടെ മുഖ്യമന്ത്രിക്ക് ചോദിക്കേണ്ടിവന്നതും ഇതുകൊണ്ടൊക്കെയാണ്. ദുരന്തമുഖത്തും രാഷ്ട്രീയം മറന്ന് സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് കേരളത്തോട് ഈ വിവേചനം?