നേതൃ–നിലപാട് വിമര്‍ശനങ്ങള്‍ സിപിഎം സമ്മേളനങ്ങളില്‍ പുതിയതല്ല. എന്നാല്‍ ബ്രാഞ്ച് മുതല്‍ ജില്ലാതലം വരെ പ്രകടമാകുന്ന ചേരിപ്പോരും പരസ്യ വിഴുപ്പലക്കലും ഒരു പരമ്പര പോലെ സിപിഎം സമ്മേളനങ്ങളുടെ സമീപ ചരിത്രത്തില്‍ കണ്ടിട്ടുണ്ടോ ? കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരം വയനാട് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വയനാട്ടില്‍ മല്‍സരത്തിലെത്തി കാര്യങ്ങള്‍. ഭൂരിപക്ഷ പിന്തുണയോടെ മുപ്പത്തിയാറുകാരനായ റഫീഖ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് തെറ്റുതിരുത്തല്‍ രേഖ നടപ്പായില്ലെന്ന് ജില്ലാ സമ്മേളനത്തില്‍ തുറന്നടിക്കുന്നു സംസ്ഥാന സെക്രട്ടറി. ഇ.പി.ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് മാറ്റിയത് പോരായ്മ കൊണ്ടെന്നും സമ്മതിക്കുന്നു. ഏരിയാ, ലോക്കല്‍ സമ്മേളനങ്ങളിലേക്ക് നോക്കായാല്‍, കൊല്ലം കരുനാഗപ്പള്ളിയിലും പാലക്കാട് കൊഴിഞ്ഞാമ്പാറയിലും പത്തനംതിട്ട തിരുവല്ലയിലും ആലപ്പുഴയിലും പലവിധ കലാപക്കൊടി ഉയര്‍ന്നു. ഈ വിധം തുടരുന്ന സമ്മേളന കാലം ബോധ്യപ്പെടുത്തുന്നത് എന്ത് ? വിഭാഗീയതയോ ജീര്‍ണതയോ ?