ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തൃശൂര്‍മേയര്‍ക്ക് , വീട്ടിലത്തി കേക്ക് കൈമാറി, മേയര്‍ തിരിച്ചു ഒരു കേക്ക് കൊടുത്തു. എല്ലാം സ്നേഹംമാത്രമെന്ന് മേയറും ബിജെപിയും. അല്ല.. മേയര്‍ എം.കെ.വര്‍ഗീസ് കാലം കുറയായി, ഇടതുപക്ഷത്ത് നിന്ന് ചോറുകഴിച്ച് ബിജെപിയോട് കൂറ് കാട്ടുകയാണെന്ന് സിപിഐ,, സിപിഐ എന്ന് പറയുമ്പോള്‍ വി.എസ്.സുനില്‍കുമാര്‍. തൃശൂരില്‍ സുരേഷ് ഗോപിയോട് തോറ്റതിnd സുനില്‍കുമാറിന് ചൊരുക്ക് മാറിയിട്ടില്ലെന്ന് കെ.സുരേന്ദ്രന്. സുനിലിന്റേ ബാലിശ ആരോപണമെന്നും വിലകല്‍പ്പിക്കുന്നില്ലെന്നും മേയര്‍. ചുരുക്കത്തില്‍ പ്ലമ്മില്‍ നിന്ന് പൊളിറ്റിക്കലായി മാറിയ..'തൃശൂര്‍ കേക്ക് കൈമാറ്റത്തിന്റെ' പ്രേരണയെന്ത്?