തട്ടിക്കൊണ്ട് പോകലും റിസോര്‍ട്ട് വാസവും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ അത് അത്ര പരിചിതമല്ലായിരിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേരളവും കണ്ടു. തട്ടിക്കൊണ്ടുപോകല്‍. എറണാകുളത്ത്, കൂത്താട്ടുകുളത്ത് എന്താണ് നടന്നത് എന്ന് കൗണ്‍സിലര്‍ കലാ രാജു വിവരിച്ചിട്ടും പ്രദേശിക നേതാക്കള്‍ മുതല്‍ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി വരെ ന്യായീകരണം തുടരുകയാണ്. സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്ന സിപിഎമ്മിന് ചേരുന്നതാണോ ഈ നടപടി? ഇതാണോ മുഖ്യമന്ത്രി സ്ഥിരമായി പറയുന്ന, ഇന്നും സഭയില്‍ പറഞ്ഞ സ്ത്രീ സുരക്ഷയുളള കേരളം. ഇതാണോ വിട്ടു വീഴ്ചയില്ലാത്ത നിലപാട്? ആരോപണം ഉയര്‍ന്നപ്പോള്‍ DYSP യെ സ്ഥലം മാറ്റി നാല് പേരെ അറസ്റ്റ് ചെയ്താല്‍ തീരുമോ കേസ്..?