കല്ലറ തുറന്ന് പരിശോധിച്ചിട്ടും നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത മാറിയിട്ടില്ല. പുറമേക്ക് കാണാവുന്ന മുറിവുകളൊന്നും മരണകാരണമായി ഇന്നത്തെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ല. എങ്കിലും മരണ കാരണം എന്താണെന്ന് കണ്ടെത്തൽ മൂന്നു പരിശോധന ഫലങ്ങൾ കൂടി നിർണായകമാണ്. സമാധി സ്ഥലത്ത് ശ്വാസം മുട്ടലോ ഹൃദയാഘാതവുമുണ്ടായിട്ടുണ്ടോ. തലയിൽ കണ്ട കരുവാളിച്ച പാടുകൾ പരുക്കാണോ? വിഷാശം ഉണ്ടോ എന്ന് കണ്ടെത്താൻ അന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലവും വരണം. അപ്പോള്‍ അസ്വാഭാവികത നീങ്ങിയോ എന്നറിയാന്‍ ഇനിയും വ്യക്തമാകാന്‍ ഏറെയുണ്ടെന്ന് ചുരുക്കം.