വ്യായായ്മ കൂട്ടായ്മകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ മതവിധിയെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. കാന്തപുരത്തിന്‍റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടതാണ്. എന്നാല്‍ സ്ത്രീസമത്വം പറയുന്ന സിപിഎമ്മിന് സ്വന്തം പാര്‍ട്ടിയില്‍ അത് നടപ്പാക്കാന്‍ കഴിയുന്നുണ്ടോ എന്ന മറുചോദ്യമാണ് കാന്തപുരം ഉയര്‍ത്തിയത്. അതോടെ സിപിഎം നിലപാട് മയപ്പെടുത്തുന്നതും ഇന്ന് കണ്ടു. കാന്തപുരത്തെ പിന്തുണച്ച ലീഗിനെതിരെ ഒളിയമ്പുമായി ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തുവന്നു. സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്, തുല്യതയുമായി ബന്ധപ്പെട്ട് നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് പിന്നിലെന്താണ്? സ്ത്രീപക്ഷമോ, രാഷ്ട്രീയമോ?