മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് എന്തധികാരത്തിലെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം കണ്ണില്‍ പൊടിയിടാനല്ലേ എന്ന് കൂടി ചോദിച്ചു കോടതി. കേരള വഖഫ് സംരക്ഷണ വേദിയുടെ ഹരജിലായിരിന്നു സംസ്ഥാന സര്‍ക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാന ലിസ്റ്റില്‍പ്പെട്ട ഭൂമി വിഷയം അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കാം എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ എടുത്ത നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദമായ മറുപടി ബുധനാഴ്ച നല്‍കുകയും വേണം. മുനമ്പം വിഷയത്തില്‍ എന്ത് ഇല അനക്കം ഉണ്ടായാലും ആശങ്കയോടെ അത് കേള്‍ക്കുകയാണ് മുനമ്പത്ത് താമസിക്കുന്നവര്‍. ആ ആശങ്കക്ക് വിരാമമിടാന്‍, പരിഹാരം കാണാന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കൊണ്ട് കഴിയുമോ ? മുനമ്പത്തെ കോടതി കയറിയ ഭൂമിയില്‍ ജുഡീഷ്യല്‍ പരിശോധന സാധ്യമാണോ .. കമ്മിഷനെ നിയോഗിച്ച സര്‍ക്കാര്‍ ഇടപെടല്‍, വിഷയം കത്തിയപ്പോള്‍ കോടതി ചോദിച്ചതുപോല കണ്ണില്‍ പൊടിയിടാനോ, അതോ ആത്മാര്‍ഥമായിട്ടാണോ. രാഷ്ട്രീയത്തിനപ്പുറം , തിരഞ്ഞെടുപ്പ് സ്റ്റണ്ടിനപ്പുറം മുനമ്പം പരിഹരിക്കപ്പെടണമെന്ന സത്യസന്ധമായ ചിന്ത പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുണ്ടോ ? മുനമ്പം വിഷയത്തിലെ ഹൈക്കോടതി ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍, ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍പോകുന്ന വേളയില്‍ പരിശോധിക്കുകയാണ് ടോക്കിങ് പോയിന്റ് ..മുനമ്പത്തില്‍ ആത്മാര്‍ഥതയുണ്ടോ ?