സംസ്ഥാനത്തെ PSC ചെയര്‍മാന്‍, നിലവില്‍ ശമ്പളവും അലവന്‍സും ആനൂകൂല്യങ്ങളും അടക്കം ഒരു മാസം പറ്റുന്നത് 2 ലക്ഷത്തിലേറെയാണ്. ഇതിനി 4 ലക്ഷത്തിലധികമാകും, 19 PSC അംഗങ്ങള്‍ക്ക് ഇനി 3, 80,000 രൂപയും കയ്യില്‍ കിട്ടും വിധം വാരിക്കോരി ശമ്പള വര്‍ധന. ഇത് ഏത് നേരത്താണെന്നോര്‍ക്കണം ! സര്‍ക്കാര്‍ ഈ തീരുമാനം കൈ കൊണ്ട സെക്രട്ടറിയേറ്റിന്‍റെ വാതില്‍ക്കല്‍ ആശാവര്‍ക്കര്‍മാര്‍ സമരമിരിക്കുന്നുണ്ട്. കോവിഡ് കാലത്തെ രക്ഷകരെ സര്‍ക്കാര്‍ തന്നെ പുകഴ്ത്തിപ്പാടിയവര്‍. മൂന്ന് മാസമായി അന്നം മുട്ടിക്കഴിയുന്നു. 7000മാണ് ഓണറേറിയം, അത് തന്നെ മര്യാദയ്ക്ക് കിട്ടുന്നില്ല. അത് കൂട്ടണം, കുശിക തീര്‍ക്കണം എന്ന് തുടങ്ങിയുള്ള ആവശ്യങ്ങള്‍ വാര്‍ത്തയും വിമര്‍ശനവും വന്നപ്പോള്‍ സര്‍ക്കാര്‍ പേരിന് അനങ്ങുന്നു. അവിടെ തീരുന്നില്ല.. ക്ഷേമപെന്‍ഷന്‍ മൂന്ന് മാസം കുടിശിക, വിവിധ തൊഴിലാളി ക്ഷേമ ബോര്‌ഡുകളിലാണായി കുടിശിക 2000 കോടിയിലേറെ തുടങ്ങി.. അടിസ്ഥാന ജനവിഭാഗം കിട്ടേണ്ടത് കിട്ടാതെ വലയുന്ന നേരത്താണ്.. സര്‍ക്കാരിന്‍റെ ഈ പെരും വര്‍ധന എന്നോര്‍ക്കണം. ആരോടാണ് പിണറായി സര്‍ക്കാരിന് അനുഭാവം ? ഇത് ആരുടെ സര്‍ക്കാര്‍ ?