കോണ്‍ഗ്രസില്‍ കേരളത്തിലടക്കം നേതൃമാറ്റത്തിനൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. ആ പശ്ചാത്തലത്തിലാണ് കെ.സുധാകരന്റെ ഈ പ്രതികരണം. ഉള്ളില്‍ തട്ടി പറഞ്ഞതാണോ എന്നറിയില്ല. എന്തായാലും കെ.സുധാകരന് മാറുമെന്ന് കേള്‍ക്കുന്നു. പകരം കേള്‍ക്കുന്ന പേരുകള്‍ മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം മുന്‍ നിര്‍ത്തിയാണ്. അടൂര്‍ പ്രകാശും ബെന്നി ബഹനാനും റോജി എം ജോണും കൊടിക്കുന്നില്‍ സുരേഷുമൊക്കെ സാധ്യതാ പട്ടികയില്‍ മുന്നിലുണ്ട്. ഇതിലാരാകും കെപിസിസി അധ്യക്ഷന്‍. ഈ പേരുകള്‍ക്കപ്പുറം പണ്ട് വി.എം.സുധീരനെ നിര്‍ദേശിച്ച പോലെ ഒരു സര്‍പ്രൈസ് അധ്യക്ഷനെ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമോ.. എന്തായാലും നിലവിലെ സാഹചര്യത്തില്‍ തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രാപ്തിയുള്ള, സംഘടനയെ അടിമുടി ചലിപ്പിക്കാന്‍ പോന്ന , പല വഴി പോകുന്ന ,പ്രതികരിക്കുന്ന നേതാക്കളെ ഒരു വഴി കൊണ്ടു പോകാന്‍ കെല്‍പ്പുള്ള അധ്യക്ഷന്‍ വന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് ക്ഷീണമാകും. വരുന്ന പ്രസിഡന്റിനും ക്ഷീണമാകും. കെ.സുധാകരനും , വി.ഡി.സതീശനും രമേശ് ചെന്നിത്തലയുമൊക്കെ നിരന്ന് നില്ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിലേക്ക് നോക്കി കൊള്ളാവുന്ന നേതാക്കള്‍ ഇവിടില്ലെന്ന ്പറഞ്ഞ തരൂര്‍ സുധാകരന് മാറേണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും കെപിസിസി അധ്യക്ഷ∙ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുമ്പോള്‍ ടോക്കിങ് പോയിന്റെ പരിശോധിക്കുന്നു സുധാകരനെ മാറ്റാന്‍ സമയമായോ ? മാറ്റുമ്പോള്‍ പകരം ആരാകും നേതാവ്, ആരാകണം നേതാവ്