ഞങ്ങള്‍ ചെയ്യുന്നത് സമരം, വേറെ ആരെങ്കിലും ചെയ്താല്‍ അത് പ്രഹസനം. ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി ചോദിച്ച ആശമാരുടെ അവകാശസമരത്തിനെതിരെ സിഐടിയു പോലെ വര്‍ഗബോധമുള്ള ഒട്ടേറെ സമരങ്ങള്‍ നയിച്ച തൊഴിലാളി സംഘടന, ആലപ്പുഴയിലും കോഴിക്കോട്ടും ബദല്‍ സമരം സംഘടിപ്പിച്ചു. സമരത്തിന്‍റെ പതിനെട്ടാംദിനവും ആശമാര്‍ക്ക് നിരാശയായി സര്‍ക്കാരിന്‍റെ വാശി. മൂന്നുമാസത്തെ ഓണറേറിയം കുടിശിക അനുവദിച്ച സര്‍ക്കാര്‍, മറ്റാവശ്യങ്ങളെല്ലാം തള്ളി. ചെയ്ത ജോലിയുടെ കൂലി മാത്രമാണ് അനുവദിച്ചതെന്നും, ആവശ്യങ്ങളില്‍ തീര്‍പ്പാകും വരെ പിന്നോട്ടില്ലെന്നും ആശമാര്‍. ആരുടെ സമരമാണ് സമരം?