digital-trends-1-

TOPICS COVERED

ഭക്തലക്ഷങ്ങളാണ് ഇന്നലെ ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത്. തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കിയ പൊങ്കാല കാഴ്ചകള്‍ കണ്ടുകൊണ്ട് തന്നെ തുടങ്ങാം. ഗ്ലാസില്‍ പോറലുകള്‍ വീഴ്ത്തി ചിത്രം വരയ്ക്കുന്ന സക്രാച്ച്  ആര്‍ട്ട് കണ്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ഈ കലാസൃഷ്ടി ഒന്ന് കണ്ടുവരാം. കൂട്ടം കൂടിയിരുന്ന് ഈ പാട്ട് പാടാന്‍  പ്രത്യേക വൈബാണ്. ഇതിപ്പൊ ട്രെയിന്‍ യാത്രയ്ക്കിടെ ആയപ്പോള്‍ സൈബറിടത്തും വൈറലായി. ടീച്ചറിന്‍റെ ബര്‍ത്ത്ഡേയ്ക്ക് പുലര്‍ച്ചെ കേക്കും വാങ്ങി കൂട്ടമായി വീട്ടിലേക്ക് ചെന്നു കേറി. മനസ് നിറച്ച ഒരു ബര്‍ത്ത്ഡേ സര്‍പ്രൈസ് കാണാം.