aamir-khan

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമീര്‍ ഖാന് ഇന്ന് അറുപതാം പിറന്നാള്‍. 40 വര്‍ഷത്തിലേറെ നീണ്ട ആമിര്‍ യുഗത്തില്‍ അദ്ദേഹം പരിണമിക്കാത്ത കഥാപാത്രങ്ങളും പകര്‍ന്നാടാത്ത ജീവിതങ്ങളും വിരളം. കുഞ്ഞിക്കണ്ണുകളും കള്ളച്ചിരിയുമായി ബിവുഡിന്റെ വാതില്‍ തള്ളിത്തുറന്നുവന്ന പയ്യന്‍. ഖാന്‍ ദ്വയംവാണ ഹിന്ദി റൊമാന്റിക് വേള്‍ഡിലെ മൂന്നാമന്‍. ആമിര്‍ ഹുസൈന്‍ ഖാന്‍. 

യാദോം കി ബാരാത്തില്‍ ബാലതാരമായി അരങ്ങേറ്റം. നായകനായെത്തിയ ഖയാമത് സെ ഖയാമത് തകിലെ കോളജ് ബോയ് യൂത്തിനെ പിടിച്ചിരുത്തി.  ആ മുഖം കാണികളുടെ കണ്ണില്‍ കാന്തമായി ഒട്ടിപ്പിടിച്ചു.  അവ്വല്‍ നംബര്‍ , അച്ഛന്‍ താഹിര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ‘തും മേരേ ഹോ തുടങ്ങിയ ചിത്രങ്ങള്‍  തുടരെ തിരിച്ചടികള്‍ നേരിട്ടെങ്കിലും  ഇന്ദ്രകുമാറിന്റെ ദില്ലിലൂടെ മാധുരിക്കൊപ്പം വീണ്ടും പ്രേക്ഷകരുടെ ദില്ലിലേക്ക്.  വണ്‍ ടൈം വണ്ടര്‍ ബോയ് എന്ന പരിഹാസം കേട്ട താരത്തിന്റെ  ഓള്‍ ടൈം സ്റ്റാറിലേക്കുള്ള പ്രയാണം അവിടെ തുടങ്ങി. 

മന്നിലെ ദേവും ദില്‍ ഹെകി മാന്‍താ നെഹി യിലെ– രാജുവും ,ഗുലാമിലെ സിദ്ധാര്‍ഥും രംഗീലയിലെ മുന്നയും ആരാധകരില്‍  ഇഷ്കിന്റെ ബാസാര്‍ തീര്‍ത്തു. രണ്ടായിരങ്ങളില്‍ ഇന്ത്യന്‍ സിനിമയെ ഒസ്കര്‍ പട്ടികയിലെത്തിച്ച  ആമീര്‍ ഖാന്റെ മാസ്റ്റര്‍പീസ് മിറാക്കിള്‍,  ലഗാന്‍, ഫനായിലെ രോഹന്‍ ക്വാധ്രി ആരാധകരുടെ കണ്ണും മനസ്സും നനയിച്ചു. ഫനാ എഫക്ട് വിടും മുന്‍പേ നെക്സറ്റ് വണ്ടര്‍ , താരെ സമീന്‍ പര്‍.

തൊട്ടടുത്ത വര്‍ഷം ഗജനി റിമേക്കിലൂടെ വീണ്ടും റോക്കിങ് റൊമാന്‍സ്. പിന്നാലെ ഇറങ്ങിയ ത്രീ ഇഡിയറ്റ്സ് ഓള്‍ ടൈം ഫേവറേറ്റായി. ബോക്സ് ഓഫിസ് ബ്ലോക്ബസ്റ്ററിനൊപ്പം വിവാദങ്ങള്‍ക്കും തിരികൊളുത്തി പികെ.  ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ഫോഗട്ടിന്റെ കഥ പറഞ്ഞ ദംഗല്‍ ലോകസിനിമയിലെ തന്നെ ക്ലാസിക്കായി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് തരിപ്പണമാക്കി.  2022 ല്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദയാണ് – അവസാനമിറങ്ങിയചിത്രം,  താരെ സമീന്‍ പര്‍ ന്റെ സീക്വലായ ആര്‍ എസ് പ്രസന്നയുടെ സിതാരെ സമീന്‍ പര്‍ അടുത്ത ചിത്രം. താരെ സമീന്‍ പര്‍ നിങ്ങളുടെ കണ്ണുനനയിച്ചെങ്കില്‍ സിതാരെ സമീന്‍ പര്‍ കുടുകുടെ ചിരിപ്പിക്കുമെന്നാണ് ആമിര്‍ പറയുന്നത്. ഞങ്ങള്‍ കാത്തിരിക്കുന്നു. ബെര്‍ത്ത് ഡേ ബാഷ് ആമിര്‍ ഖാന്‍.

ENGLISH SUMMARY:

Bollywood’s Mr. Perfectionist Turns 60: Aamir Khan’s Birthday Celebration