cinematic-journey-of-Sai-kumar
കൊല്ലം കുമാര്‍ തിയറ്റിന് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഒരു ചെറുപ്പക്കാരനെത്തുന്നു, പെട്രോള്‍ അടിക്കുന്നതിനിടെ ആ തിയറ്ററിലേക്ക് നോക്കുന്ന ചെറുപ്പക്കാരന്‍ കാണുന്നത് വഴിവരെ നിറഞ്ഞ് നില്‍ക്കുന്ന കൃൂ ആണ്. രണ്ട് ദിവസം മുന്‍പ് താന്‍ നായകനായി ഒരു ചിത്രം ഇറങ്ങിയിരുന്നു, ആദ്യ ദിവസം ആകെ 15 പേരായിരുന്നു പടത്തിനുണ്ടായിരുന്നത്, ഇത്രയും ആളുകളുടെ തിരക്ക് ഏത് പടത്തിനാണോ ദൈവമേ എന്ന് ആലോചിരുന്ന ആ ചെറുപ്പക്കാരന്‍ പിന്നില്‍ നിന്ന് ഒരു വിളി കേള്‍ക്കുന്നു, ബാലകൃഷ്ണാാാ.. തിരിഞ്ഞ് നോക്കുന്ന ചെറുപ്പക്കാരന്‍ കാണുന്നത് ഒരു വലിയ ജനക്കൂട്ടം തന്നെ വന്ന് പൊതിയുന്നതാണ്. ഒരു മഞ്ഞ ഷര്‍ട്ടും കയ്യില്‍ രണ്ടു ബാഗുമായി മത്തായിച്ചന്‍റെയും ഗോപാലകൃഷ്ണന്‍റെയും കൂടെ അയാള്‍ വന്നത് നമ്മൂടെ ഇടയിലേക്കാണ്. ‘അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ’ പറഞ്ഞെത്തിയ സായികുമാര്‍. നായകനായി വന്നു, കരുത്തുറ്റ സ്വഭാവനടനായി. രസിപ്പിക്കുന്ന കോമേഡിയനായി. പിന്നെ അമ്പരപ്പിക്കുന്ന വില്ലനായി.