മലയാളികളുടെ പ്രിയതാരം മഞ്ജു പിള്ള സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. 'ഒരുമിച്ച്, പ്രണയം, ജീവിതം' എന്നീ അടിക്കുറിപ്പോടെ മകള്‍ മകള്‍ ദയ സുജിത്തിനൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
കുറച്ചുമാസങ്ങള്‍ക്കു മുന്‍പാണ് മഞ്ജുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിച്ചുവെന്നും ഞങ്ങള്‍ ഇനി മുതല്‍ ഭാര്യ–ഭര്‍ത്താവല്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും സുജിത്ത് വെളിപ്പെടുത്തിയത്. 2020 മുതല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്, 2024ല്‍ ആണ് നിയപരമായി വിവാഹ ബന്ധം അവസാനിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെങ്കിലും മകള്‍ രണ്ടു പേര്‍ക്കൊപ്പവും നില്‍ക്കുന്നുണ്ട്. ഇതിനു മുന്‍പും മക്കള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ മഞ്ജു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് വന്നതിനു പിന്നാലെ സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് കമന്റുമായെത്തുന്നത്.
അമ്മയും മകളും ഒരുപോലെയാണ് കാണാന്‍, മകള്‍ക്ക് മോഡലിംഗാണോ താല്പര്യം?, ഇരുവരും സഹോദരിമാരേ പോലെ തോന്നുന്നു ഇങ്ങനെ നീളുന്നു കമന്റുകള്‍. ദയ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പരിചിതയാണ്. ഇന്റര്‍നാഷണല്‍ ലെവവിലുള്ള ദയയുടെ ചിത്രങ്ങള്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ്, ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നും ആഘോഷിക്കുകയാണ് എന്നുമുള്ള അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം മഞ്ജു പിള്ള പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.