കാട്ടിൽ കേറി കൊമ്പന്റെ കണ്ണില്‍ വെടി വയ്ക്കുന്ന ചേറാടി കറിയ, പേടിപ്പിക്കുന്നോടാ എന്ന് ചോദിച്ച് എതിരാളിയുടെ നെറ്റി തീര്‍ത്ത് പൊട്ടിക്കുന്ന അപ്പിച്ചായി, ഒരു വീട്ടില്‍ നിന്ന് ഒരു രക്തസാക്ഷി മതിയെന്ന് പറഞ്ഞ് നായകനെ പോലും വിരട്ടുന്ന അമ്പാടി മോഹനൻ, നടേശാ കൊല്ലണ്ടായെന്ന് പറഞ്ഞ് തിരിഞ്ഞുനടക്കുന്ന രാജേന്ദ്രൻ, ളോഹയിട്ട് പേടിപ്പിച്ച കാളിയാറച്ചന്‍, വില്ലത്തരത്തിന് പുതിയ ഭാവം പകര്‍ന്ന റാംജിറാവ്, മേലെപറമ്പിലെ ആണ്‍മക്കളില്‍ അച്ചാ തല്ലല്ലെയെന്ന് പറഞ്ഞ് ഓടുന്ന ഗോപീകൃഷ്ണൻ... അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്ര വൈവിധ്യങ്ങളുടെ പൂര്‍ണത, എഴുപത്തിയൊന്നാം വയസിലും പ്രസരിപ്പോടെ വിസ്മയിപ്പിക്കുന്ന വിജയരാഘവന്‍. പ്രേക്ഷകരുടെയും സ്വന്തക്കാരുടെയും കുട്ടേട്ടന്‍, അഭിനയത്തിന്‍റെ 50 ആം വര്‍ഷത്തില്‍ 100 കടന്ന ഇട്ടൂപ്പായി വീണ്ടും വിസ്മയിപ്പിക്കുകയാണ് 'നുമ്മ പറഞ്ഞ നടന്‍' വിഡിയോ കാണാം
Even at the age of 71, the actor Vijayaraghavan is amazing