തെലുങ്ക് സൂപ്പര്‍ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും വിവാഹിതരാവുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ വിവാഹദിവസത്തെച്ചൊല്ലിയും അഭ്യൂഹങ്ങള്‍ പരക്കുകയാണ്. നാഗചൈതന്യയുടെ മുന്‍ഭാര്യയായ സാമന്ത താരത്തെ പ്രൊപ്പോസ് ചെയ്ത അതേ ദിവസമാണ് ഇരുവരുടെയും വിവാഹനിശ്ചയമെന്നാണ്  സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഓഗസ്റ്റ് എട്ടിനാണ് സാമന്ത നാഗചൈതന്യയെ പ്രപ്പോസ് ചെയ്തത്. 

2017 ഒക്ടോബർ 17നായിരുന്നു പ്രേക്ഷകരുടെ പ്രിയ താരജോഡികളുടെ വിവാഹം. 2010 ല്‍ പുറത്തിറങ്ങിയ യേ മായാ ചെസ് വേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമന്തയും നാഗചൈതന്യയും പ്രണയത്തിലാകുന്നത്. അമേരിക്കയിലെ സെല്‍ട്രന്‍ പാര്‍ക്ക് ഒരു പ്രധാന ലൊക്കേഷനായിരുന്നു. അവിടെ വച്ചാണ് നാഗചൈതന്യ സമന്തയോട് പ്രണയം പറയുന്നത്.

നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ നിശ്ചയം

ENGLISH SUMMARY:

On the same day Samantha proposed, Nagachaitanya got engaged to Sobhita Dhulipala.