ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് മികച്ച പ്രതികരണം.  പൃഥ്വിരാജ്–ബേസില്‍ കോംബോയുടെ കോമഡി നമ്പറുകളാണ് സിനിമയുടെ പ്രധാന ആകർഷണമെന്നാണ് റിപ്പോർട്ട്. ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വി എത്തുന്നുവെന്നതും ചിത്രത്തിലേക്ക് പ്രേക്ഷകരെ കൂടുതല്‍ അടുപ്പിച്ചു.  മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ​'ഗുരുവായൂരമ്പലനടയിലി'ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കണക്കുകള്‍ പ്രകാരം ചിത്രം നാലുകോടി രൂപയോളം ആദ്യ ദിനം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ENGLISH SUMMARY:

Guruvayoorambalanadayil Boxoffice Collection