കാക്കി സട്ടൈ, പട്ടാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ്  'ഗരുഡൻ'; സൂരി നായക വേഷത്തിലെത്തിയ ചിത്രത്തില്‍  എം ശശികുമാറും  ഉണ്ണി മുകുന്ദനുമാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ആദ്യദിനം പ്രേക്ഷകരില്‍ നിന്ന് ഭേദപ്പെട്ട അഭിപ്രായം ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.

മെയ് 31 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 3.5 കോടി ആയിരുന്നു. രണ്ടാം ദിനം അതിനേക്കാള്‍ കളക്റ്റ് ചെയ്തു ചിത്രം. 4.85 കോടി. ആദ്യ ദിനത്തിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടി കളക്ഷനാണ് മൂന്നാം ദിനമായ ഞായറാഴ്ച ചിത്രം നേടിയിരിക്കുന്നത് 6.10 കോടി. 

ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രേവതി ശര്‍മ്മ, ശിവദ, റോഷിണി ഹരിപ്രിയന്‍, സമുദ്രക്കനി, മീം ​ഗോപി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സം​ഗീതം. സംവിധായകന്‍ വെട്രിമാരന്‍റെയാണ് ചിത്രത്തിന്‍റെ കഥ. 

ENGLISH SUMMARY:

The movie "Garudan 2024" generated buzz with its three-day box office collection, indicating a promising start. The film's earnings over the weekend showcased strong audience turnout and positive reception, suggesting potential success in the long run.