ബോക്സോഫീസില്‍ മിന്നും വിജയം നേടി വിജയ് സേതുപതി ചിത്രം മഹാരാജ. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം രണ്ടുവാരത്തിലേക്ക് എത്തുമ്പോൾ ആഗോളതലത്തിൽ 80 കോടി പിന്നിട്ടിരിക്കുകയാണ്. 10 ദിവസം പിന്നിടുമ്പോൾ ചിത്രം 80. 8 കോടി രൂപയോളമാണ് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ ഏകദേശം 37 കോടിയോളം രൂപ നേടി
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.