Image Credit: actorprabhas / Instagram
സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രമാണ് കല്‍ക്കി 2898 എ.ഡി. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ ഓടുകയാണ്. പ്രീ ബുക്കിംഗ് തന്നെ റെക്കോര്‍ഡുകള്‍ തീര്‍ത്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 180 കോടിയാണ് ആദ്യ ദിനത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
പ്രഭാസിന്റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. പ്രഭാസിനെ കൂടാതെ, അമിതാഭ് ബച്ചന്, ദീപിക പദുകോണ്‍, കമല്ഹാസന്, ശോഭന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് ക്യാമിയോ റോളിലെത്തുന്നുവെന്നതും ചിത്രത്തെ വേറിട്ടതാക്കുന്നു.
എല്ലാ ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്സോഫീസില്‍ ഏകദേശം 95 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ ഏകദേശം 115 കോടി രൂപയാണ്. ഇന്ത്യയില്‍ മാത്രമല്ല, യുഎസിലും കല്‍ക്കിയുടെ ടിക്കറ്റുകള്‍ വളരെ പെട്ടന്ന് തന്നെ വിറ്റുതീര്‍ന്നു. വടക്കേ അമേരിക്കയിലും ചിത്രം റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. കല്‍ക്കി അതിന്റെ പ്രീമിയെ ഷോകളില്‍ നിന്നു തന്നെ ഏകദേശം 3.7 ദശലക്ഷം ഡോളറാണ് നേടിയിരിക്കുന്നത്. ഇതോടെ യുഎസ്സിലെ പ്രീമിയർ ഷോകളിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡും കൽക്കി നേടിയെടുത്തു.
ഇന്ത്യൻ ഓപ്പണിങ് കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ കൽക്കി. 223 കോടി കളക്ഷനുമായി രാജമൗലിയുടെ ആർആർആർ തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. രണ്ടാം സ്ഥാനം പ്രഭാസ് തന്നെ നായകനായ ബാഹുബലിക്കാണ്.