alia-jigra

TOPICS COVERED

80കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ആലിയ ഭട്ട് ചിത്രം ‘ജിഗ്ര’യുടെ ബോക്‌സ് ഓഫീസ് പരാജയത്തിനു പിന്നാലെ എക്സ് അക്കൗണ്ട് ഉപേക്ഷിച്ച് സംവിധായകന്‍. കഴിഞ്ഞ ദിവസം വരെ സംവിധായകന്‍ വസന്‍ ബാല ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയകളില്‍  ഷെയര്‍ ചെയ്തിരുന്നു. പെട്ടെന്നാണ് എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. 80കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ഇതുവരെയും 25കോടിയേ നേടാനായുള്ളൂ. കഴിഞ്ഞ ദിവസം വരെ കമന്റുകള്‍ക്കുപോലും അദ്ദേഹം മറുപടി നല്‍കിയിരുന്നു. 

ജിഗ്രയെക്കുറിച്ച് അമിതമായ പ്രതീക്ഷ പ്രേക്ഷകരില്‍ സൃഷ്ടിച്ചെന്നതുള്‍പ്പെടെ പല തരത്തില്‍ വസന്‍ ബാലക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തിലെ ആലിയ ഭട്ടിന്റെ പ്രകടനത്തെക്കുറിച്ചും വലിയ തോതില്‍ ട്രോളുകള്‍ വന്നു, ഇതിനെതിരെയെല്ലാം പ്രതിരോധിച്ചു നിന്ന സംവിധായകന്‍ ഒരു ദിവസം സോഷ്യല്‍മീഡിയ പൂട്ടിക്കെട്ടിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അതേസമയം ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകരുടെ വിലയിരുത്തല്‍ അല്ല ഒരു സിനിമയെ നല്ലതും ചീത്തയുമാക്കുന്നതെന്ന വസന്‍ ബാലയുടെ വാക്കുകള്‍ കടുത്ത പ്രതിഷേധത്തിന് വഴിവച്ചു. ഇത്രയും അഹങ്കാരിയാണോ താങ്കള്‍ എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഉടനീളം ഉയര്‍ന്നത്. 

Google News Logo Follow Us on Google News

Choos news.google.com news.google.com

ആലിയ ഭട്ടിനൊപ്പം വേദാങ്ക് റൈനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജിഗ്രക്കൊപ്പം റിലീസിനെത്തിയെ ‘വിക്കി വിദ്യ കാ വോ വാലാ വിഡിയോ’ ബോക്സോഫീസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ജിഗ്രയുടെ ദുര്‍വിധി. കരണ്‍ ജോഹര്‍ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ജിഗ്ര നിര്‍മിച്ചത്.  

After the box office failure of Alia Bhatt's film 'Jigra', made with an investment of 80 crores, the director left the X account.:

After the box office failure of Alia Bhatt's film 'Jigra', made with an investment of 80 crores, the director left the X account.