മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിന്റെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്. പടം ആദ്യദിനം മാത്രം 3.6 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിൽ മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും ബോഗൻവില്ലെയുടെയും ആദ്യ ദിവസത്തെ കളക്ഷൻ റെക്കോർഡാണ് ബറോസ് മറികടന്നത്.
3.3 കോടി രൂപയായിരുന്നു അമൽ നീരദ് ചിത്രം ബോഗൻവില്ലയുടെ ആദ്യദിന കളക്ഷൻ. ചിദംബരം എസ്. പൊതുവാൾ സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‍സും 3.3 കോടി രൂപയാണ് റിലീസിങ് ഡേയിൽ നേടിയത്. ഇന്ത്യൻ നെറ്റ് കളക്ഷൻ കണക്കുകളാണിതെന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബറോസിന് തൊട്ടു മുന്നിലുള്ളത് ഫഹദ് നായകനായെത്തിയ ആവേശമാണ് (ആദ്യദിന കളക്ഷൻ 3.65 കോടി). ബറോസ് അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം കേരളത്തില്‍ ഒരു കോടിയിലധികം നേടിയിരുന്നു.
ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ട ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡി യര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.
ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. ക്യാമറ; സന്തോഷ് ശിവന്‍. പ്രൊഡക്ഷന്‍, ഡിസൈന്‍; സന്തോഷ് രാമന്‍.