റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ടപ്പോള്‍ അല്ലു അര്‍ജുന്‍റെ പുഷ്പ–2 രാജ്യമെങ്ങും ബോക്സോഫീസില്‍ തരംഗം തീര്‍ക്കുകയാണ്. സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കലക്‌ഷന്‍ നേടുന്ന ചിത്രമായി മാറിയ 'പുഷ്പ 2: ദ റൂൾ' 32 ദിവസം കൊണ്ട് 1831 കോടി ആഗോള കലക്‌ഷൻ സ്വന്തമാക്കി. ഇന്ത്യയില്‍ 1347 കോടി ലൈഫ് ടൈം കലക്ഷന്‍ നേടിയ ബാഹുബലി–2വിന്‍റെ ചരിത്രമാണ് പുഷ്പ തിരുത്തിയത്. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.

പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കലക്‌ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കലക്‌ഷൻ സ്വന്തമാക്കിയിരുന്നു. 6 ദിവസം കൊണ്ട് ആയിരം കോടിയും നേടി.പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കലക്‌ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കലക്‌ഷൻ സ്വന്തമാക്കിയിരുന്നു. 6 ദിവസം കൊണ്ട് ആയിരം കോടിയും നേടി.

ആദ്യ ഏഴുദിവസം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം കലക്ട് ചെയ്തത് 770 കോടി രൂപ. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇതുവരെ റിലീസ് ചെയ്ത ആദ്യ ആഴ്ച രാജ്യത്തെ തിയറ്ററുകളില്‍ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കലക്ഷന്‍! ബാഹുബലി–2, കെജിഎഫ്–2 എന്നിവയുടെ റെക്കോര്‍ഡാണ് ആദ്യവാരത്തില്‍ പുഷ്പ–2 തകര്‍ത്തത്. ബാഹുബലി–2 ആദ്യവാരം 659 കോടി രൂപയും കെജിഎഫ് 578 കോടി രൂപയുമാണ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും റെക്കോർഡുകൾ തകര്‍ത്തിരുന്നു. 806 കോടിയാണ് പുഷ്പ 2വിന്റെ ഹിന്ദി പതിപ്പിന്റെ കലക്‌ഷൻ. 800 കോടി നെറ്റ് കലക്‌ഷൻ നേടുന്ന ആദ്യ ഹിന്ദി ചിത്രമായും പുഷ്പ 2 മാറി.

ENGLISH SUMMARY:

Pushpa 2 Boxoffice Collection