asif-50-core

2024ലെ വലിയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ തുടരുകയാണ് ആസിഫ് അലി. ആസിഫിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായി എത്തിയ ജോഫിന്‍ ഒരുക്കിയ രേഖാചിത്രം 50 കോടി ക്ലബില്‍. റിലീസിനെത്തി 14ാം ദിവസത്തിലാണ് ചിത്രം അന്‍പത് കോടി ക്ലബ്ബിലെത്തിയത്. ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി ക്ലബ് സിനിമയാണ് രേഖാചിത്രം. ചിത്രത്തിന്‍റെ തിരക്കഥക്കും ആസിഫ് അലിയുടെ പ്രകടനത്തിനും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. 

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ, നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത് . ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

ENGLISH SUMMARY:

"Rekhachithram" is a Malayalam-language mystery crime thriller released on January 9, 2025, directed by Jofin T. Chacko. The film stars Asif Ali and Anaswara Rajan, with Mammootty, Manoj K. Jayan, and Siddique in supporting roles. Set against the backdrop of the 1985 film "Kathodu Kathoram," it intertwines past and present narratives, offering a unique cinematic experience.