aparna-actress

 രണ്ടു വര്‍ഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി അപര്‍ണ വിനോദ്. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽ രാജുമായുള്ള അപർണയുടെ വിവാഹം. കൃത്യം രണ്ടു വർഷം പൂർത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിവാഹമോചനം . ജീവിതത്തിലെ വലിയ മാറ്റത്തിന്‍റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും ആലോചിച്ചെടുത്ത തീരുമാനമാണെന്നും അപര്‍ണ പറയുന്നു.

എളുപ്പമുള്ള തീരുമാനമായിരുന്നില്ല, മുന്നോട്ടു വളരാനും എന്നിലെ മുറിവുകള്‍ സുഖപ്പെടുത്താനും ഇത് ശരിയായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. വിവാഹം ജീവിതത്തെത്തന്നെ തളര്‍ത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. അതിനാല്‍ മുന്നോട്ടുള്ള ജീവിതത്തിനായി വിവാഹമെന്ന അധ്യായം ഞാന്‍ അടച്ചുവെന്നും നടി പറയുന്നു. ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുള്ളവളാണെന്നും ഇനി മുന്‍പോട്ടുള്ള യാത്ര പ്രതീക്ഷയോടെയും പോസിറ്റീവായും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അപര്‍ണ കുറിക്കുന്നു.

2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്. ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021ൽ റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ട ചിത്രം.

Actress Aparna Vinod announces the end of her two-year-long marriage:

Actress Aparna Vinod announces the end of her two-year-long marriage. Aparna married Rinil Raj, a native of Kozhikode, in February 2023. The divorce comes just days before their second wedding anniversary.