ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് ജയ് ഗണേഷ് എന്ന് ഉണ്ണി മുകുന്ദന്‍. ഇതിന് മുൻപ് ചെയ്ത മാളികപ്പുറം 2022 ഡിസംബറിലാണ് റിലീസ് ചെയ്തത്. 2023ൽ സിനിമകളൊന്നും ഉണ്ടായിരുന്നു. കൂടുതൽ സമയവും സ്ക്രിപ്റ്റുകൾ വായിക്കുകയായിരുന്നു. ജയ് ഗണേഷ് വളരെ ഇഷ്ടപ്പെട്ട കഥയാണെന്ന് ഉണ്ണി മുകുന്ദന്‍. തന്‍റെ ആദ്യത്തെ വിതരണ സംരംഭം കൂടിയാണിതെന്ന് ഉണ്ണി മുകുന്ദന്‍. ആ രംഗത്തും ആദ്യമായി യുഎംഎഫ് വരുന്നു. മഹിമയ്ക്കൊപ്പം ഉണ്ണിയുടെ രണ്ടാമത്തെ സിനിമയാണ്. ആദ്യത്തേത് മാസ്റ്റർപീസ് ആണ്. അതിൽ വില്ലനായിരുന്നു. മഹിമ ഒരു ചെറിയ റോൾ ആണ് ചെയ്തത്. ഇതിൽ നായികയായി വരുന്നു. ആർഡിഎസ് എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മഹിമ ഈ സിനിമയിൽ ഓഡിഷൻ ചെയ്തിട്ടാണ് വന്നത് .ജോമോൾ ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. അങ്ങനെ കാസ്റ്റ് ആൻഡ് ക്രൂ വലുതാണ്. നല്ലൊരു സിനിമയും നല്ല കഥയുമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍. ഈ സിനിമ പ്രഖ്യാപിച്ചതുമുതൽ വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. വിഡിയോ കാണാം.
Interview with unnimukundan