ലിജിന്‍ ജോസ് സംവിധാനം ചെയ്ത 'ഹെര്‍' എന്ന സിനിമ നവംബര്‍ 29ന് മനോരമ മാക്സ് ഒറിജിനല്‍സിലൂടെ വരികയാണ് പ്രേക്ഷകരുടെ മുന്നിലേക്ക്. അഞ്ച് സ്ത്രീകളാണ് ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ആ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് അഞ്ച് അഭിനയപ്രതിഭകളാണ്. ഉര്‍വശി, രമ്യാ നമ്പീശന്‍, ലിജോ ഐശ്വര്യ രാജേഷ്, പാര്‍വതി തിരുവോത്ത്.
ആന്തോളജി വിഭാഗത്തിലുള്ള ചിത്രത്തില്‍ ഒരേ ചുറ്റുപാടില്‍ വ്യത്യസ്ത ജീവിതസാഹര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളെയാണ് കാണിക്കുന്നത്. സ്ത്രീകളുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളാണ് സിനിമ ചൂണ്ടികാണിക്കുന്നതെന്നതാണ് ശ്രദ്ധേയം. സ്ത്രീ തന്നെ എഴുതുന്ന സിനിമയായതിനാല്‍ പൂര്‍ണതയുണ്ടാകുമെന്നും അഭിനേതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്. വിഡിയോ കാണാം