ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സംവിധാന രംഗത്തേക്ക് മേജര്‍ രവി തിരിച്ചെത്തുന്നു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായക കുപ്പായം അണിയുന്നത്. 'തെക്കു നിന്ന് ഒരു ഇന്ത്യൻ ചിത്രം' എന്ന ടാഗ്‍ലൈനോടു കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്.
കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്.