indian-trailer

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ2 ട്രെയിലർ എത്തി. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സാങ്കേതികമായും മികച്ചു നിൽക്കുന്നു. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നു. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററടിച്ച 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 'ഇന്ത്യൻ 2'. 1996 മെയ് 9നാണ് 'ഇന്ത്യൻ' റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമൽഹാസൻ 'ഇന്ത്യൻ'നിൽ പ്രത്യക്ഷപ്പെട്ടത്.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

Indian 2 trailer: Kamal Haasan’s Senapathy declares ‘second war of independence’ in Shankar’s film