suresh-gopi-movie

മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ മോക്യുമെന്‍ററി ചിത്രമായി തിയറ്ററുകളിലെത്തിയ 'ഗഗനചാരി' സിനിമാപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയതിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് 'ഗഗനചാരി' ടീം. 'ഗഗനചാരി സിനിമാറ്റിക് യൂണിവേഴ്സി'ൽ തന്നെയെത്തുന്ന പുതിയ സിനിമയ്ക്ക് 'മണിയൻ ചിറ്റപ്പൻ' എന്നാണ് പേര്. നായകനായെത്തുന്ന സുരേഷ് ഗോപിയുടെ ഹെവി ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവർത്തകര്‍. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്.

സുരേഷ് ഗോപിയുടെ ഹെവി മാസ് ലുക്ക് തന്നെയാണ് ടൈറ്റിൽ ടീസറിന്‍റെ ഹൈലൈറ്റ്. നര കയറിയ താടിയും മുടിയും മീശയും കറുത്ത വട്ട കണ്ണടയും ജാക്കറ്റുമൊക്കെയണിഞ്ഞുള്ള സുരേഷ് ഗോപിയുടെ വേഷപ്പകർച്ച തന്നെ ഏറെ കൗതുകമുണർത്തുന്നതാണ്.സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗഗനചാരിയെ പോലെ തന്നെ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

അതേ സമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജുവർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ENGLISH SUMMARY:

‘Maniyan Chittappan’: Suresh Gopi joins ‘Gaganachari’ universe with director Arun Chandu’s next