I-am-Kathalan

‘സൂപ്പര്‍ ശരണ്യ’, ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസ്‌ലെൻ–ഗിരീഷ് എ.ഡി  കൂട്ട് വീണ്ടുമെത്തുന്നു. ‘ഐ.ആം കാതലന്‍’ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രം ഈ വര്‍ഷം ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ക്യാമറയില്‍ നോക്കി നില്‍ക്കുന്ന നസ്‌ലെന്‍റെ സി.സി.ടി.വി ദൃശ്യമാണ് പോസ്റ്ററിലുളളത്. നസ്‌ലെൻ –  ഗിരീഷ്  എ.ഡി കൂട്ടുകെട്ടില്‍ പിറന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രം പ്രേമലു നൂറു കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.

‘പൂമരം’, ‘എല്ലാം ശരിയാകും’, ‘ഓ മേരി ലൈല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടിനു തോമസാണ് സഹ നിര്‍മാതാവ്.

അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  ഡ്രീം ബിഗ് ഫിലിംസാണ് മാര്‍ക്കറ്റിംങ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍.

നടൻ സജിൻ ചെറുകയിലിന്‍റേതാണ് തിരക്കഥ.  ക്യാമറ ശരൺ വേലായുധന്‍. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്.സംഗീത സംവിധാനം സിദ്ധാർത്ഥ പ്രദീപ്. കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, പി ആർ ഒ - ശബരി.

ENGLISH SUMMARY:

I Am Kathalan: Premalu makers and Naslen’s film to release in theatres in August