biju-devika

TOPICS COVERED

‘മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.

റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് കഥ ഇന്നുവരെ നിർമിക്കുന്നത്.