mukesh-methil-devika

TOPICS COVERED

മേതിൽ ദേവിക നായികയായി എത്തുന്ന സിനിമ ആദ്യ ദിവസം കാണാൻ എത്തി നടനും എംഎല്‍എയുമായ മുകേഷ്. മേതിൽ ദേവികയുടെ സിനിമ ‘കഥ ഇന്ന് വരെ’ എന്ന് സിനിമ ഇന്നായിരുന്നു റീലിസ്. എന്നാൽ സിനിമ മേഖലയിലെ വിവാദങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ആദ്യ ദിവസം തന്നെ സിനിമ കാണാൻ വന്നത്. നല്ല സിനിമയാണ്. ഇറങ്ങിയ മിക്ക സിനിമകളും തീയറ്ററിൽ കണ്ടു. ഇറങ്ങിയ സിനിമകൾ എല്ലാം നല്ല സിനിമകളാണെന്നും മറുപടി. എന്നാൽ വിവാദങ്ങൾ സിനിമയെ ബാധിച്ചോ എന്ന ചോദ്യത്തിന് മുകേഷ് മറുപടി നൽകിയില്ല. അതേസമയം മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.