മലയാളത്തിലെ ‘ഏറ്റവും ഹിംസാത്മകമായ ചിത്രം’ എന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ‘മാര്‍ക്കോ’യെ ലേബല്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ ടീസര്‍ കണ്ടവരും അത് ശരിവയ്ക്കുകയാണ്. വയലന്‍സ് നിറഞ്ഞ ടീസറില്‍ ചോരയും മാംസവും തീയും തോക്കുമൊക്കെയാണ് കാണുന്നത്. ഗ്യാങ്സ്റ്ററായാണ് ഉണ്ണി മുകുന്ദര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. കട്ടയ്ക്ക് അഭിനയം കാഴ്ചവച്ച് ജഗദീഷുമുണ്ട്.
ഹനീഫ് അദേനിയാണ് 'മാര്‍ക്കോ'യുടെ സംവിധായകന്‍. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
ഗംഭീര ദൃശ്യഭംഗിയിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ശ്രദ്ധേയം. അഞ്ചു ഭാഷകളില്‍ ക്രിസ്മസ് റിലീസായി 'മാര്‍ക്കോ' തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. സംഘട്ടനങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ചിത്രമാണ് മാര്‍ക്കോ. കലൈ കിങ്ങ്സ്റ്റണാണ് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.