empuraan

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

വെള്ള ഷര്‍ട്ടിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് പോസ്റ്ററിലുള്ളത്. ഷര്‍ട്ടില്‍ ഒരു ചുവന്ന ഡ്രാഗണും ചുറ്റും തീയും കാണാം. പോസ്റ്ററിലുള്ളത് സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണോ അതോ എമ്പുരാനിലെ വില്ലനാണോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇത് ഫഹദ് ഫാസിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും കമന്‍റ് ബോക്സില്‍ നടക്കുന്നു. എന്തായാലും എമ്പുരാന്‍ റിലീസ് തിയതി പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്. എമ്പുരാന്‍റെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. 

നിലവില്‍ കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ്, തിരുവനന്തപുരം, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് എത്തിയത്. മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിൽ കൂടി ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ടെന്നാണ് വിവരം.

ലൂസിഫറിലുണ്ടായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ്  എന്നിവരും  എമ്പുരാന്‍റെ ഭാഗമാകും. ലൂസിഫറും റിലീസിനെത്തിയത് മാർച്ച് മാസത്തിലായിരുന്നു. 2019 മാർച്ച് 28 നായിരുന്നു 'ലൂസിഫർ' പുറത്തിറങ്ങിയത്. ലൈക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിംഗ് അഖിലേഷ് മോഹനും.

ENGLISH SUMMARY: