nikhila-vimal

നിഖില വിമല്‍ നായികയാകുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന  ‘പെണ്ണ് കേസ്’  ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാഥും ചേര്‍ന്നാണ്  തിരക്കഥ ഒരുക്കുന്നത്.  നിഖില വിമല്‍  നായികയായ  ഗുരുവായൂര്‍ അമ്പല നടയില്‍, വാഴൈ എന്നീ ചിത്രങ്ങള്‍  ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂങ്കൊടി എന്ന സ്കൂൾ ടീച്ചറായാണ് നിഖില സിനിമയിൽ വേഷമിട്ടിരിക്കുന്നത്. 'കഥ ഇന്നുവരെ' യാണ് നടിയുടേതായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. ഫെബിന്റെ തിരക്കഥയിലൊരുങ്ങിയ "ഭഗവാൻ ദാസന്റെ രാമരാജ്യം തിയറ്റർ" റിലീസിലും പിന്നീട് ഫിലിം ഫെസ്റ്റിവലുകളിലും ചർച്ചയായിരുന്നു.

ENGLISH SUMMARY:

Actor Nikhila Vimal, who has been having a stellar year with Guruvayoor Ambalanadayil, Nunakkuzhi and Vaazhai, is all set to star in an upcoming Malayalam film titled Pennu Case.