ഇന്ത്യന്‍ സിനിമാ മേഖലയെ വിസ്മയിപ്പിച്ച സിനിമയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. കൊങ്കണ്‍ നാടോടിക്കഥകളുടെ കലവറ തുറന്ന് കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയും ദേശീയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത കാന്താര സിനിമയുടെ രണ്ടാം ഭാഗം ‘കാന്താര ദ് ലെജന്‍ഡ്, ചാപ്റ്റര്‍ 1’ അടുത്ത ഒക്ടോബറില്‍ തിയറ്ററുകളിലെത്തും. ഏഴു ഭാഷകളിലായി ടീസര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

കാന്താരയില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ ഭൂതക്കോലം കെട്ടുന്ന കഥയായിരിക്കും വരാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  ഹോംബാലെ ഫിലിംസ് ഇതിനായി കുന്ദാപുരയില്‍ കദംബ സാമ്രാജ്യത്തിന്റെ കൂറ്റന്‍ സെറ്റ് ഒരുക്കിയിട്ടുണ്ട്. ഋഷഭ് ഈ ചിത്രത്തിനായി കേരളത്തില്‍ നിന്നും കളരിപ്പയറ്റ് അഭ്യസിച്ച വാര്‍ത്തകള്‍ നേരത്തേ വന്നിട്ടുണ്ട്. 

റെക്കോര്‍ഡ് കളക്ഷനിലൂടെയും ഋഷഭിന്റെ അസാമാന്യ പ്രകടനത്തിലൂടെയും പ്രേക്ഷകമനസിലിടം നേടിയ ചിത്രമായിരുന്നു കാന്താര. ചിത്രത്തിലെ അഭിനയത്തിന് ഋഷഭിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. കാന്താരയുടെ രണ്ടാംഭാഗം ആദ്യഭാഗത്തേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തിനായി ഋഷഭ് 11കിലോ തടികുറച്ചതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

The second part of Kantara movie 'Kantara The Legend, Chapter 1' will hit the theaters next October:

The second part of Kantara movie 'Kantara The Legend, Chapter 1' will hit the theaters next October. The teaser has been released in seven languages.