ഇന്ത്യന്‍–വിയറ്റ്നാം ചിത്രം ലവ് ഇന്‍ വിയറ്റ്നാമിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ബോളിവുഡ് താരങ്ങളായ ശന്തനു മഹേശ്വരി, അവ്നീത് കൗര്‍, വിയറ്റ്നാമിസ് നടി ഖാ ങാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാനില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്ന വേദിയില്‍ ശന്തനു മഹേശ്വരി, അവ്നീത് കൗർ, റഹ്ഹത് ഷാ കാസ്മി, നിർമ്മാതാവ് ക്യാപ്റ്റൻ രാഹുൽ ബാലി, സഹനിർമ്മാതാക്കളായ തരിയ ഖാൻ, സേബ സാജിദ് എന്നിവരുമെത്തിയിരുന്നു. താരങ്ങള്‍ സോഷ്യല്‍ മിഡിയ വഴിയും ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിട്ടുണ്ട്.
ഇതാദ്യമായാണ് ഇന്ത്യ–വിയറ്റ്നാം കൂടിച്ചേരലില്‍ ഒരു സിനിമ പുറത്ത് വരുന്നത്. മഡോണ ഇന്‍ എ ഫര് കോട്ടിനെ എന്ന ബെസ്റ്റ് സെല്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റഹ്ഹത് ഷാ ആണ് ലവ് ഇന്‍ വിയറ്റ്നാം സംവിധാനം ചെയ്തിരിക്കുന്നത്.
നെറ്റ്ഫ്ളിക്സിന്റെ വാംപയര്‍ ഡ്രാമയായ ടൂത്ത് പാരിയിലാണ് ശന്തനു അവസാനമായി അഭിനയിച്ചത്. ആലിയ ഭട്ട് നായികയായ ഗംഗുഭായി കത്യാവാഡിയിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ടികു വെഡ് ഷേരുവാണ് അവ്നിത് ഒടുവില്‍ അഭിനയിച്ച ചിത്രം.