മകളില്ലാതൊരു ലോകമില്ലെന്ന് ആരാധകരോട് പറയാതെ പറയുകയാണ് ബോളിവുഡ് താരറാണി ഐശ്വര്യ റായ് . മകള്‍ ആരാധ്യയുടെ പിന്തുണയും അതു നല്‍കുന്ന കരുത്തുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് പലവേദികളിലും ഐശ്വര്യ വ്യക്തമാക്കിയിട്ടുമുണ്ട്. കാന്‍ ചലച്ചിത്രമേളയിലെടക്കം ഐശ്വര്യ പങ്കെടുത്ത പ്രധാന ചടങ്ങുകളിലെല്ലാം ആരാധ്യയുടെ സാന്നിധ്യവുമുണ്ടായിരുന്നു. അംബാനി കുടുംബത്തിലെ വിവാഹാഘോഷത്തിലേക്ക് ബച്ചന്‍ കുടുംബമെത്തിയപ്പോഴും ക്യാമറകണ്ണുകളത്രയും ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പമായിരുന്നു. ഇരുവരുമൊന്നിച്ചുളള ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഐശ്വര്യ റായ് വേദിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കുന്നത് തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വയറാലാകുന്നത്. അമ്മയുടെ പുരസ്കാര നേട്ടം അഭിമാനത്തോടെ നോക്കിക്കാണുന്ന 12കാരി അഭിനന്ദിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കമന്‍റുകള്‍. ഐശ്വര്യക്കൊപ്പം വര്‍ഷങ്ങളായി അവാര്‍ഡ് ദാനച്ചടങ്ങളുകളില്‍ ആരാധ്യ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത്തരം ഒരു കാഴ്ച്ച ഇതാദ്യമാണെന്ന് ആരാധകര്‍ പറയുന്നു.
അമ്മയുടെ വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുളള മെറ്റാലിക് ഷേഡ് വസ്ത്രം ധരിച്ചാണ് ആരാധ്യയും ചടങ്ങിനെത്തിയത്. നടന്‍ ചിയാന്‍ വിക്രവും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിക്രത്തിനൊപ്പമിരിക്കുന്ന ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഒന്നിച്ചെത്തിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന മണിരത്നം ചിത്രം വലിയ ബോക്സ്ഓഫീസ് ഹിറ്റായി മാറിയിരുന്നു.