kangana-ranaut-pushpa

കങ്കണ റണാവത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘എമര്‍ജന്‍സി’യുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ നടിയെ വാനോളം പുകഴ്ത്തി നടനും ചിത്രത്തിലെ സഹതാരവുമായ ശ്രയസ് താല്‍പ‍‍ഡെ. പുഷ്പയുടെ മൂന്നാഭാംഗം ഇറങ്ങുകയാണെങ്കില്‍ ചിത്രത്തിന് ഏറ്റവും അനുയോജ്യയായനടി കങ്കണയായിരിക്കുമെന്നും ശ്രേയസ്. ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിലാണ് പ്രശംസ. 

shreyas-talpade

ശ്രേയസ് താല്‍പഡെ (Photo: Facebook)

എമര്‍ജന്‍സിയില്‍ അടല്‍ ബിഹാരി വാജ്പേയായിട്ടാണ് ശ്രേയസ് എത്തുന്നത്. ഇന്ദിരാ ഗാന്ധിയുടെ വേഷമാണ് കങ്കണയ്ക്ക്. സിനിമാ രംഗത്ത് സംവിധായിക, നിർമ്മാതാവ്, നായിക എന്നിങ്ങനെ ഒന്നിലേറെ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കങ്കണയുടെ കഴിവിനെ അഭിനന്ദിച്ച ശ്രേയസ് എമര്‍ജന്‍സയില്‍ കഥാപാത്രത്തിനായുള്ള കങ്കണയുടെ സമര്‍പ്പണം എറെ പ്രശംസയര്‍ഹിക്കുന്നെന്നും പറഞ്ഞു. ഇന്ദിരാഗന്ധിയുടെ വേഷം അവതരി‍പ്പിച്ച് ഫലിപ്പിക്കുക അത്രയെളുപ്പമല്ല. മാത്രമല്ല ചിത്രത്തിന്‍റെ നിര്‍മാണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്, ശ്രേയസ് പറയുന്നു.

'പുഷ്പ 3' വന്നാൽ കങ്കണ അഭിനേത്രിയായി എത്തണം. അവര്‍ നിരാശപ്പെടുത്തില്ല. ‍കഥാപാത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ഓരോ ചലനങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന കങ്കണയുടെ സമീപനമാണ് തന്‍റെ അഭിനയത്തെ പിടിച്ചുയര്‍ത്തിയതെന്നും ശ്രേയസ് പറഞ്ഞു. ചെറിയ തെറ്റുകള്‍ പോലും വളരെ മാന്യമായി കങ്കണ തിരുത്തി. വാജ്പേയുടെ കഥാപാത്രം കങ്കണയുടെ ഇടപെടലിനെ തുടര്‍ന്ന് തനിക്ക് എളുപ്പമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തുന്ന കങ്കണ തന്നെയാണ് എമര്‍ജന്‍സിയുടെ സംവിധാനവും. ചിത്രത്തില്‍ സഞ്‍ജയ് ഗാന്ധിയായി വേഷമിടുന്നത് മലയാളി താരം വൈശാഖ് നായരാണ്. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്ത. റിതേഷ് ഷാ കങ്കണയുടേതാണ് തിരക്കഥ. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കങ്കണയുടെ രണ്ടാമത് സംവിധാനമാണിത്. 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. 

ENGLISH SUMMARY:

Emergency actor Shreyas Talpade praised Kangana Ranaut, says Kangana would be the most suitable actress for the film if Pushpa 3 comes.