സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സ്വകാര്യവിഡിയോയെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. കുളിമുറിയില്‍ വെച്ച് ചിത്രീകരിച്ച വിഡിയോയില്‍ ഉര്‍വശി കുളിക്കാനായി തയാറെടുക്കുന്നതാണ് കാണിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രചരിച്ചത്.
ഉര്‍വശിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചെന്ന വാര്‍ത്തകളോട് അന്ന് പലരും പ്രതികരിച്ചിരുന്നത് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച വിഡിയോ ആണെന്നായിരുന്നു. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ തുറന്നുപറയുകയാണ് ഉര്‍വശി. പ്രചരിച്ചത് തന്‍റെ സ്വകാര്യ വിഡിയോ അല്ലെന്നും ഒരു സിനിമക്കായി ചിത്രികരിച്ച രംഗമാണെന്നുമാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. വീഡിയോ പുറത്തുവിട്ടത്ത് ബോധപൂര്‍വ്വമായിരുന്നുവെന്നാണ് ഇപ്പോള്‍ ഉര്‍വശി റൗട്ടേല പറയുന്നത്.
നിര്‍മാതാക്കള്‍ തന്‍റെ അനുവാദത്തോടെയാണ് വിഡിയോ പുറത്തുവിട്ടതെന്നും താരം വ്യക്തമാക്കി. ഘൂസ്‌പൈഠിയ എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവര്‍ക്ക് സ്വന്തം വസ്തുക്കള്‍വരെ വില്‍ക്കേണ്ടിവന്നു. ആ സമയത്ത് അവര്‍ തന്നെ സമീപിച്ച് പ്രമോഷന് വേണ്ടി ആ സീന്‍ പുറത്തുവിടാമോയെന്ന് ചോദിച്ചുവെന്നും വിഡിയോ ചിത്രത്തിന്റെ ഭാഗമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ലെന്നും നടി വ്യക്തമാക്കി.