kalante-thankakudam

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലന്‍റെ തങ്കക്കുടം. ചിതസംയോജകനായ നിധീഷ് കെ ടി ആർ ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജോണി ആന്‍റണി, ഗ്രിഗറി, രമേശ് പിഷാരടി,  എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

ഗാനങ്ങൾ മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം രാഹുൽ രാജ്, കോ റൈറ്റർ സുജിൻ സുജാതൻ, ഛായാഗ്രഹണം സജിത് പുരുഷൻ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ ജിതിൻ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി ബോസ്, നിശ്ചല ഛായാഗ്രഹണം വിഷ്ണു രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പിആര്‍ഒ വാഴൂർ ജോസ്.