sreenath-movie-first-look

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയാണ് ‘സിബിൽ സ്കോർ’. ചിത്രത്തിന്‍റെ  ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിവേക് ശ്രീകണ്ഠയ്യാ ആണ് ചിത്രം നിർമിക്കുന്നത്. കന്നടയിലെ പ്രമുഖ പ്രൊഡക്ഷൻസ് കമ്പനിയായ മോഷൻസ് ഫാക്ടറി ഗ്രൂപ്പും ലെമൺ പ്രോഡക്ഷൻസും ചേർന്ന് മലയാളത്തിൽ ഒരുക്കുന്ന ചിത്രം ആക്ഷേപ ഹാസ്യമായിരിക്കുമെന്നാണ് സൂചന.

ഡോട്ടർ ഓഫ് പർവതമ്മ, ഷുഗർലെസ് , വീരം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ഈ ചിത്രത്തിന്‍റെ  സംവിധായകനായ ശശിധര കെ.എം. ശ്രീനാഥ് ഭാസിക്ക് പുറമേ സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരും പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നട താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ENGLISH SUMMARY:

Sreenath Bhasi to star in Shashidhara KM’s Malayalam directorial debut ‘CIBIL Score’