kondal-movie

Image Credit: Facebook

ആന്‍റണി വർഗീസ് നായകനായെത്തിയ 'കൊണ്ടല്‍' എന്ന ചിത്രത്തിന് തിയറ്ററില്‍ മികച്ച പ്രതികരണം. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേഷക - നിരൂപക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നെന്ന് ചിത്രം കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ അതിഗംഭീര അഭിനയമാണ് ആന്റണി വർഗീസ് പെപ്പെ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക അഭിപ്രായം. 

ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. കൊണ്ടലിന്‍റെ 80 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് കടലിലാണ്. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഒരു സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, മികച്ച നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന വിഎഫ്എക്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ആക്ഷന്‍രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് കൊണ്ടല്‍ നിർമ്മിച്ചിരിക്കുന്നത്. ആന്‍റണി വര്‍ഗീസ് പെപ്പേയ്ക്ക് പുറമേ രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്‍റെ പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.