കല്‍ക്കി2898എഡി ചിത്രത്തെ പ്രശംസിച്ച് തലൈവര്‍ രജനികാന്ത്. എന്തൊരു ഇതിഹാസ ചിത്രമാണെന്നും സംവിധായകന്‍ നാഗ് അശ്വിന്‍ ഇന്ത്യന്‍ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചെന്നും രജനികാന്ത് എക്സ്‌വോളില്‍ കുറിച്ചു. ടീം അംഗങ്ങള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനം, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നെന്നും തലൈവര്‍ പറയുന്നു.
ഇന്ത്യൻ സിനിമാ ലോകത്തും സമൂഹമാധ്യമങ്ങളിലും കല്‍ക്കിയെക്കുറിച്ചുള്ള സംസാരം പൊടിപൊടിക്കുകയാണ്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ക്കൊപ്പം ബോക്സ് ഓഫീലും ചിത്രം മികച്ച ഫോമില്‍ മുന്നേറുകയാണ്. പ്രഭാസിന്റെ വലിയൊരു തിരിച്ചുവരവ് കൂടിയാണ് ചിത്രമെന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്.
ജൂണ്‍ 27നാണ് കല്‍ക്കി 2898 എഡി തിയറ്ററില്‍ എത്തിയത്. ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ആദ്യ ദിനത്തിലെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 191.5 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . രണ്ടാം ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 54