kannapa-yogi-adithyanadh

TOPICS COVERED

വിഷ്ണു മഞ്ജു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം 'കണ്ണപ്പ'യുടെ പുതിയ റിലീസ് തീയതി പുറത്ത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പോസ്റ്റര്‍ പുറത്തിറക്കിയത്. ജൂണ്‍ 27-ന് ചിത്രം റിലീസ് ചെയ്യും. ഡോ. മോഹന്‍ ബാബു, വിഷ്ണു മഞ്ചു, പ്രഭുദേവ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വരി എന്നിവര്‍ ചേര്‍ന്നാണ് യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ യോഗി മുഴുവന്‍ ടീമിനും ആശംസ അറിയിച്ചു.

ഏപ്രില്‍ 25നായിരുന്നു നേരത്തെ ചിത്രത്തിന്‍റെ റിലീസ് ഡേറ്റായി പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്‍റെ വിഎഫ്​എക്​സ് കൂടുതല്‍ മികച്ചതാക്കാനായാണ് റിലീസ് നീട്ടുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.

ENGLISH SUMMARY:

The new release date of the epic film Kannappa, starring Vishnu Manchu in the lead role, has been announced. Uttar Pradesh Chief Minister Yogi Adityanath unveiled the film’s release date poster. The movie is set to hit theatres on June 27.