mohanlal-shobhana

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. മോഹന്‍ലാല്‍ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ശോഭന കോമ്പോയില്‍ ഒരു ചിത്രം ഒരുങ്ങുന്നത് എന്ന പ്രത്യേകതയും തുടരും എന്ന സിനിമയ്ക്കുണ്ട്. എന്നാലിപ്പോഴിതാ ചിത്രത്തിലെ നായികയായെത്തുന്ന ശോഭനയ്ക്കെതിരെ വന്ന ഒരു കമന്‍റിന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

'മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി” എന്ന കമന്‍റിനാണ് തരുണ്‍ മറുപടി നല്‍കിയത്. മലയാളി മീഡിയ എന്ന പേജില്‍ നിന്നാണ് ഈ കമന്റ് എത്തിയത്. 'ആ കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത' എന്നാണ് ഒരു സ്‌മൈലി ഇമോജിയോടെ തരുണ്‍ മറുപടി നല്‍കിയിരിക്കുന്നത്.  തുടരും എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തിന്‍റെ പേരാണ് ലളിത. തരുണ്‍ മൂര്‍ത്തി നല്‍കിയ കലക്കന്‍ മറുപടി അടക്കമുളള സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. കമന്‍റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് തരുണിന് കയ്യടിച്ച് രംഗത്തെത്തിയത്. 

tharun-comment

അതേസമയം ഫാമിലി ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ശോഭന എന്നിവര്‍ക്കുപുറമെ ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 25ന് തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Director Tharun Moorth's Comment Goes Viral