മലയാളത്തിലെ ആദ്യ സ്പോർട്സ് ബയോപിക് ക്യാപ്റ്റൻ സിനിമയുടെ ട്രെയിലർ പുറത്തു വന്നു. ഫുട്ബോൾ കളിക്കാരുടെ ഇഷ്ട താരമായിരുന്ന വിപി സത്യന്റെ കഥ പറയുന്ന ചിത്രത്തിൽ വിപി സത്യനെ ജയസൂര്യ അവതരിപ്പിക്കും. നിരവധി വൈകാരിക രംഗങ്ങൾ ഉൾകൊളളുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിദ്ധിഖിന്റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനു സിത്താരയാണ് സിനിമയിലെ നായിക. കേരള പൊലീസിന്റെ ജേഴ്സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയ ഉയർന്ന വി.പി സത്യന്റെ കഥയാണ് സിനിമ പറയുന്നത്. ദ്ധിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.