പ്രേക്ഷകരും നിരൂപകരും ഒരു പോലെ പ്രശംസ കൊണ്ട് മൂടിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായി ആഷിക് അബു സംവിധാനം ചെയ്ത മായാനദി. മായാനദിയുടെ 75–ാം ദിനഘോഷത്തിൽ ചിത്രത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. മായാനദി വൈകിയാണ് കണ്ടെതെങ്കിലും ഹൃദയം തൊടുന്നതായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. മായാനദി തന്നെ അതിശയിപ്പിച്ച ചിത്രമാണെന്നും അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനം അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് മാത്രമാണ് മായാനദി കണ്ടതെന്നും എന്റെ അഭിപ്രായത്തിൽ മായനദി സ്വഭാവികമായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും അവതരിപ്പിക്കുന്ന പ്രണയകഥയാണെന്നും മോഹൻലാൽ പറയുന്നു.സിനിമയുടെ സൗന്ദര്യം ഞാന്‍ ഇഷ്ടപ്പെട്ടു. ഒരു നല്ല സിനിമ നിര്‍മ്മിച്ചതില്‍ മായനദിയുടെ 75-ാം പിറന്നാള്‍ ആഘോഷവേളയില്‍, ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നു.” മോഹൻലാൽ കുറിച്ചു.
ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് മായാനദിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയേഷ് മോഹനാണ് ഛായഗ്രാഹകന്‍. റെക്സ് വിജയനാണ് ഗാനങ്ങള്‍ ഒരുക്കിയത്.